ഉണ്ണികള്‍ ഉണ്ണി മാങ്ങ
കണ്ട കാലം കഴിഞ്ഞു
മുലപ്പാലില്‍ അക്ഷരം
കോറികൊടുക്കുന്നു
ഉന്തു വണ്ടിപോല്‍
ഉന്തിക്കൊടുക്കുന്നു
ഉണ്ണാനുരുട്ടിക്കൊടുക്കുന്നു
ഉടുപ്പിച്ചു കൊടുക്കുന്നു
ഉറക്കം തികട്ടിയാല്‍
കണ്ണില്‍ വെള്ളമൊഴിക്കുന്നു
കാല്‍ നനയ്ക്കുന്നു
ഷോക്കടിക്കും കസാലയില്‍
പടിക്കാനിരുത്തുന്നു....
ഉണ്ണികള്‍ മുഴുത്താല്‍
മുണ്ട് മുറുക്കുന്നു
ഉന്തുവണ്ടി വാങ്ങുന്നു
അപ്പനമ്മയെയുന്താന്‍
ആളെയുമാക്കുന്നു......
No comments:
Post a Comment